Umang Story - NSS India Malayalam
  • +91-7023509999
  • +91-294 66 22 222
  • info@narayanseva.org
no-banner

ഉമംഗിന്റെ ജന്മ വൈകല്യം പരിഹരിച്ച കൃത്രിമ കാൽ

Start Chat

വിജയഗാഥ : ഉമാങ്

ജന്മ ഉള്ള ശാരീരിക വൈകല്യങ്ങൾ കാരണം ഉമംഗ് അഗസ്ത്യ (14) ദൈനംദിന കാര്യങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടു. ഷാഹ്‌ജഹാൻപൂരിലെ തണ്ട കുർദ് ഗ്രാമ നിവാസിയായ അയാളുടെ വലത് കൈക്കും ഇടത് കാലിനും നീളം കുറവായിരുന്നു. ഇത് കാരണം, അദ്ദേഹത്തിന് ഒരു കാലിൽ മാത്രം ഞൊണ്ടി നടക്കാൻ കഴിഞ്ഞിരുന്നുള്ളൂ എന്നതിനാൽ സ്‌കൂളിൽ പോകാനും ദിവസേനയുള്ള കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു, അങ്ങനെ സ്‌കൂൾ പഠനം നിർത്തേണ്ടി വന്നു.

അയാളുടെ മാതാപിതാക്കളായ ദിനേശും മമത ബായിയും കൂലിപ്പണിക്കർ ആയിരുന്നു, അവർ ഒരു പരിഹാരം കണ്ടെത്താൻ ശ്രമിച്ചു, എന്നാൽ ഒന്നും നടന്നില്ല. അപ്പോൾ, ഗ്രാമത്തലവൻ Narayan Seva Sansthan ന്റെ സൗജന്യ സേവനങ്ങളെ കുറിച്ച് അവരോട് പറയുകയും ഉദയ്‌പൂരിലേക്ക് പോകാൻ നിർദേശിക്കുകയും ചെയ്തു.

ഡിസംബർ 12, 2024 ന്, അവർ sansthan ൽ എത്തിയപ്പോൾ, കൃത്രിമ അവയവ ടീം ഉമംഗിനെ പരിശോധിച്ച് ഡിസംബർ 13 ന് അളവുകൾ എടുത്തു. ഡിസംബർ 22 ന് അവർ പ്രത്യേക കൃത്രിമ കാൽ അയാൾക്ക് പിടിപ്പിച്ചു നൽകി. അത് കിട്ടിയ ശേഷം, ഉമംഗിന്റെ ജീവിതം മാറി. അയാൾക്ക് ഇപ്പോൾ എളുപ്പത്തിൽ നടക്കാനും മറ്റുള്ളവരെ പോലെ സാധാരണ ജീവിതം നയിക്കാനും കഴിയുന്നു. അയാൾ പറഞ്ഞു,”ഇപ്പോൾ എനിക്ക് പ്രശ്നങ്ങൾ ഇല്ലാതെ നടക്കാനും അങ്ങോട്ടും ഇങ്ങോട്ടും പോകാനും കഴിയുന്നു.” അയാളുടെ മാതാപിതാക്കൾ സന്തോഷത്തോടെ പറഞ്ഞു,”അവൻ ഇത് പോലെ നടക്കും എന്നും ഞങ്ങൾ ഒരിക്കലും വിചാരിച്ചില്ല. ഈ സ്ഥാപനം അവന് ഒരു പുതിയ ജീവിതം നൽകി, അതിന് ഞങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കും.”

ഇപ്പോൾ, ഉമംഗ് സ്‌കൂളിലേക്ക് തിരിച്ച് പോകുന്നു എന്ന് മാത്രമല്ല, കൂട്ടുകാരുമായി സ്പോർട്സും കളിക്കുന്നു. ഒരു അധ്യാപകൻ ആയി സമൂഹത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരണം എന്നാണ് അയാളുടെ ആഗ്രഹം.