Buta Singh Story - NSS India Malayalam
  • +91-7023509999
  • +91-294 66 22 222
  • info@narayanseva.org
no-banner

Narayan Seva Sansthan തിരികെ കൊണ്ട് വരുന്നു ബൂട്ടാ സിംഗിന്റെ നഷ്ടപ്പെട്ട സന്തോഷം

Start Chat

വിജയഗാഥ : ബൂട്ട സിംഗ്

പഞ്ചാബിലെ മാൻസാ ജില്ലയിലെ കിഷൻഗർ ഫർവാഹിയിൽ ബൂട്ടാ സിംഗും കുടുംബവും സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു. അദ്ദേഹം ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നു, അവരുടെ ജീവിതം മാറ്റി മറിച്ച ഒരു ദുരന്തം ഉണ്ടാകുന്നത് വരെ എല്ലാം നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ടായിരുന്നു. 2023 മെയ് 28 ന്, രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയപ്പോൾ, ബൂട്ടാ സിംഗിന് ഗുരുതരമായ ട്രാക്ടർ അപകടം ഉണ്ടായി. നാട്ടുകാരുടെ സഹായത്തോടെ,  അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയി, അവിടെ വെച്ച് ദുഃഖ വാർത്ത കുടുംബത്തെ അറിയിച്ചു. വലത് കാൽ നഷ്ടപ്പെട്ട കാരണം, അപകടം അദ്ദേഹത്തിന് ഒരു പാട് വേദന ഉണ്ടാക്കി. 

ഭാര്യയുടെയും കുടുംബത്തിന്റെയും കണ്ണീരിനിടയിലും, ജീവിതം മുഴുവൻ ഊന്നുവടിയുടെ സഹായം വേണം എന്ന് വിചാരിച്ച് തന്റെ എല്ലാ സന്തോഷവും നഷ്ടപ്പെട്ടതായി ബൂട്ടാ സിംഗിന് തോന്നി. ജയ്‌പൂരിലെ നിന്ന് ഒരു കൃത്രിമ കാൽ വാങ്ങാൻ ആരോ നിർദേശിച്ചു. അദ്ദേഹം അത് ശ്രമിച്ച് നോക്കി, പക്ഷെ വളരെ ഭാരമേറിയതും അസ്വസ്ഥവും ആയിരുന്നു. പിന്നെ, ജൂലൈ 21 ന് ഒരു സുഹൃത്ത് ലുധിയാനയിലെ Narayan Seva Sansthan ന്റെ സൗജന്യ കൃത്രിമ കാൽ ക്യാംപിനെ കുറിച്ച് പറഞ്ഞു. ക്യാംപിൽ അദ്ദേഹത്തിന്റെ അളവുകൾ എടുത്ത്, മൂന്ന് മാസങ്ങൾക്ക് ശേഷം, അദ്ദേഹത്തിന് ഭാരം കുറവുള്ളതും സൗകര്യപ്രദവുമായ നാരായൺ ലിംബ് നൽകി. 

ഇപ്പോൾ കൃത്രിമ കാൽ ഉപയോഗിച്ച്, ബൂട്ടാ സിംഗിന് എളുപ്പം നടക്കാം കൂടാതെ തിരിച്ച് പോയ സന്തോഷം വീണ്ടെടുത്തിരിക്കുന്നു. Narayan Seva Sansthan ന്റെയും അവരുടെ മഹാമനസ്കരായ ദാതാക്കളുടെയും പിന്തുണ ഇല്ലാതെ ഇതൊന്നും സാധ്യമായിരുന്നില്ല. സ്വാതന്ത്ര്യവും പുതിയ സ്വപ്നങ്ങളുമായി ബൂട്ടാ സിംഗ് ജീവിതത്തിൽ മുന്നേറുന്നു. ജീവിതത്തിൽ ഒരു പുതിയ തുടക്കം നൽകിയതിന് അദ്ദേഹത്തിന് Sansthan നോട് അതിയായ നന്ദിയുണ്ട്.