Narayan Seva Sansthan ലോകത്തിലെ പിന്നോക്കാവസ്ഥയിലുള്ളരുടെയും ഭിന്ന ശേഷിക്കാരുടെയും ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിസ്മയകരമായ ലോകമാണ്. ഈ ലാഭേച്ഛയില്ലാത്ത സംഘടന 1985 ൽ വികലാംഗരുടെ സമൂഹത്തെ ഭൗതികമായും, സാമൂഹികമായും, സാമ്പത്തികമായും ഒരുമിപ്പിക്കാൻ പദ്മ ശ്രീ കൈലാഷ് ‘മാനവ്’ അഗർവാൾ സ്ഥാപിച്ചതാണ്.
പിന്നോക്കാവസ്ഥയിലുള്ളരും ഭിന്നശേഷിക്കാരും കൂടെ ഉൾപ്പെടുന്ന ഒരു ലോകം ഉണ്ടാക്കാനുള്ള പ്രധാന ലക്ഷ്യത്തിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഭിന്ന ശേഷിക്കാർക്കുള്ള പരിഹാര ശസ്ത്രക്രിയകൾ, കൃത്രിമ കാൽ വിതരണം, സഹായവസ്തുക്കളും ഉപകരണങ്ങളും വിതരണം ചെയ്യൽ, തൊഴിലധിഷ്ഠിത പരിശീലനം, പിന്നോക്കാവസ്ഥയിൽ ഉള്ളവർക്ക് വിദ്യാഭ്യാസം, അങ്ങനെ പല തരത്തിൽ ഉള്ള അനവധി സംരംഭങ്ങളിലൂടെ ഞങ്ങൾക്ക് ലക്ഷ്യം നേടാൻ കഴിഞ്ഞിട്ടുണ്ട്.
ഞങ്ങളുടെ Sansthan ൽ സന്നദ്ധ സേവകരായി നിങ്ങൾക്കും പിന്നോക്കാവസ്ഥയിൽ ഉള്ളവരെ സഹായിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തെ പിന്തുണക്കാം. കുട്ടികളെ പഠിപ്പിക്കുക, വിതരണ ക്യാംപുകളിൽ സഹായിക്കുക, ആശുപത്രികളിൽ സഹായിക്കുക, സമൂഹത്തിലെ പിന്നോക്കാവസ്ഥയിൽ ഉള്ളവർക്കും ഭിന്ന ശേഷിക്കാർക്കും നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാകുക തുടങ്ങിയ വഴികളിലൂടെ നിങ്ങൾക്ക് സഹായിക്കാം. അതിനായി ആകെ ആവശ്യമുള്ളത് നിങ്ങളുടെ സമയവും, ചില കഴിവുകളും, ജോലിയോടുള്ള ആത്മാർത്ഥതയും ആണ്.
സന്നദ്ധ സേവനം നിങ്ങളുടെ ആത്മാഭിമാനം, ജീവിത സന്തുഷ്ടി, ആത്മവിശ്വാസം എന്നിവ വർധിപ്പിക്കും. മറ്റുള്ളവരെയും സമൂഹത്തെയും നിങ്ങൾ പിന്തുണക്കുന്നു എന്നതിനാൽ, നിങ്ങൾക്ക് സ്വാഭാവികമായും എന്തൊക്കെയോ നേടിയതായി തോന്നും. നിങ്ങളുടെ സന്നദ്ധ സേവന ശ്രമത്തിന്റെ ഫലമായി, നിങ്ങൾക്ക് അഭിമാനവും സ്വയം ബന്ധപ്പെട്ടതായും തോന്നും. ഇതിന് പുറമെ, Narayan Seva Sansthan
ലെ നിങ്ങളുടെ സത്യസന്ധമായ സന്നദ്ധ സേവനത്തിന് ബഹുമതിയായി ഒരു സർട്ടിഫിക്കറ്റും നൽകും.
നിങ്ങൾക്ക് പിന്നോക്കാവസ്ഥയിലുള്ളവരെ സഹായിക്കാൻ ഞങ്ങളുടെ NGO ൽ സന്നദ്ധ സേവനം ചെയ്യണമെങ്കിൽ