ഞങ്ങളുടെ പക്കൽ ആശ്രയം ചോദിച്ച് വരുന്ന ഓരോ രോഗിയുടെയും നില അറിയാനായി ചെയ്യുന്ന ആദ്യ പടിയാണ് രോഗ നിർണയം. Narayan Seva Sansthan നൽകുന്ന ചികിത്സകളും ശസ്ത്രക്രിയകളും കൊണ്ട് പ്രയോജനം നേടാൻ കഴിയുന്ന ഒരു പാട് പേരുണ്ട്, എന്നാൽ പലർക്കും അതിനെ കുറിച്ച് അറിവില്ല അല്ലെങ്കിൽ ദൂര കൂടുതൽ കാരണം എത്തി ചേരാൻ കഴിയുന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ, പല സ്ഥലങ്ങളിൽ പോയി ഞങ്ങൾ രോഗ നിർണയ ക്യാംപുകൾ സംഘടിപ്പിക്കുന്നു.
കൂടുതൽ ഭിന്ന ശേഷിക്കാരിലേക്ക് എത്താൻ ഈ സംരംഭങ്ങൾ ഞങ്ങളെ സഹായിക്കുന്നു, അത് വഴി ആവശ്യമുള്ള കൂടുതൽ ആളുകളെ സഹായിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നു. ഞങ്ങളുടെ വിശ്വസ്തരായ പിന്തുണക്കാരുടെയും രക്ഷാധികാരികളുടെയും സഹായത്തോടെ ആണ് ഈ ക്യാംപുകൾ സംഘടിപ്പിക്കുന്നത്. ഒരു പ്രദേശവാസി രോഗ നിർണയ ക്യാംപിന് പിന്തുണ നൽകുമ്പോൾ, ആ സ്ഥലത്തെ കൂടുതൽ പേരിലേക്ക് എത്തി ചേരാൻ ഞങ്ങൾക്ക് സഹായകരമാകുന്നു. കൂടാതെ പ്രാദേശിക ഭാഷയിൽ അവിടത്തെ ആളുകളുമായി ആശയവിനിമയം നടത്താനും അത് സഹായിക്കുന്നു. നിങ്ങളുടെ സ്വന്തം നഗരത്തിൽ ഈ രോഗ നിർണയ ക്യാംപുകളുടെ സ്പോൺസർ ആയി കൂടുതൽ ഗുണഭോക്താക്കളെ ഞങ്ങളുമായി ബന്ധിപ്പിക്കാൻ നിങ്ങൾക്ക് സഹായിക്കാം.