അക്ഷയ് തിൽമോരെ - NSS India Malayalam
  • +91-7023509999
  • +91-294 66 22 222
  • info@narayanseva.org
no-banner

ട്രെയിൻ അപകടത്തിൽ കാൽ നഷ്ടപ്പെട്ട ശേഷം ജീവിതം തിരികെ നേടി

Start Chat

Success Story : Akshay Tilmore

മഹാരാഷ്ട്രയിലെ അക്കോള നിവാസിയായ അക്ഷയ് തിൽമോരെയുടെ ജീവിതം ഒരു ട്രെയിൻ അപകടത്തിൽ കാലുകളിൽ ഒന്ന് നഷ്ടപ്പെട്ടതോടെ മാറി മറിഞ്ഞു. ഈ സംഭവം ഒരു പാട് വെല്ലുവിളികൾ നൽകി കൊണ്ട്  അദ്ദേഹത്തിന്റെ ജീവിതത്തെ പൂർണമായി മാറ്റി. ശാരീരിക വേദന സഹിക്കുക മാത്രമല്ല, മാനസിക വൈകാരിക സംഘർഷങ്ങൾക്കെതിരെയും പൊരുതുക എന്നത് അദ്ദേഹത്തിന്റെ  ദൈനം ദിന ജീവിതത്തിന്റെ ഭാഗമായി. അദ്ദേഹത്തിന്റെ ദിനചര്യയും വരുമാനമാർഗ്ഗവും തടസപ്പെട്ടു, ജീവിതം തിരികെ പടുത്തുയർത്താൻ അദ്ദേഹത്തിന് പോരാടേണ്ടി വന്നു.

സമീപകാലത്ത്, അക്ഷയ് ഉദയ്‌പൂരിലെ Narayan Seva Sansthan എത്തി ചേർന്നു, അവിടെ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു പുതിയ പ്രതീക്ഷ കാണാൻ കഴിഞ്ഞു. ഈ സ്ഥാപനം അദ്ദേഹത്തിന്റെ കഷ്ടപ്പെടുകൾ മനസിലാക്കുക മാത്രമല്ല മുന്നോട്ട് നീങ്ങാൻ ഒരു വഴിയും കാണിച്ച് കൊടുത്തു. അക്ഷയ്‌ക്ക് നൽകിയ നാരായൺ ലിംബ് കൊണ്ട്, നടക്കാനും മെച്ചപ്പെട്ട സാധാരണ ജീവിതം നയിക്കാനും കഴിയുന്നു. ഈ മാറ്റം ഒരു പുതിയ പ്രതീക്ഷ അദ്ദേഹത്തിന് നൽകി, ആത്മവിശ്വാസവും സ്വാതന്ത്ര്യവും വർധിപ്പിച്ചു. 

Narayan Seva Sansthan നൽകിയ പിന്തുണ അവിടെ തീർന്നില്ല. സ്ഥാപനത്തിന്റെ നൈപുണ്യ വികസന കേന്ദ്രത്തിൽ അക്ഷയ് ഒരു കമ്പ്യൂട്ടർ കോഴ്‌സിന് ചേർന്നു, അവിടെ ഇപ്പോൾ അദ്ദേഹത്തിന് പരിശീലനം ലഭിച്ച് കൊണ്ടിരിക്കുന്നു. ഈ കോഴ്‌സിലൂടെ അവസരങ്ങൾ അദ്ദേഹത്തെ തേടി വരുന്നു, വിജയകരവും സ്വതന്ത്രവുമായ ഭാവിയിലേക്ക് നീങ്ങാൻ അദ്ദേഹത്തെ സഹായിക്കുന്നു.

ജീവിതത്തിന് പുതിയ ഒരു ദിശ നൽകാൻ Narayan Seva Sansthan വഹിച്ച പ്രധാന പങ്ക് വിവരിക്കുന്ന പോരാട്ടത്തിന്റെയും വിജയത്തിന്റെയും പ്രചോദനം നൽകുന്ന കഥയാണ് അക്ഷയുടെ യാത്ര.